Loading ...

Home Kerala

സമാന്തര ടെലിഫോണ്‍ എക്​സ്​ചേഞ്ച്​: 'നെറ്റ്​വര്‍ക്' സംസ്​ഥാന വ്യാപകം

കോ​ഴി​ക്കോ​ട്​: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച സം​ഘ​ത്തി​ന്​ സം​സ്​​ഥാ​ന ത​ല​ത്തി​ല്‍ നെ​റ്റ്​​വ​ര്‍​ക്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കൊ​ല്ലം ഉ​ള്‍​പ്പെ​ടെ ജി​ല്ല​ക​ളി​ല്‍​ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​താ​യാ​ണ്​ വി​വ​രം​. ഇ​തി​ല്‍ തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ ഇ​തി​ന​കം പൊ​ലീ​സ്​ ക​ണ്ടെ​ത്തു​ക​യും​ മൂ​ന്നു​പേ​ര്‍ അ​റ​സ്​​റ്റി​ലാ​വു​ക​യും ചെ​യ്​​തു. തൃ​ശൂ​ര്‍ കോ​ര​ട്ടി​യി​ല്‍ പി​ടി​കൂ​ടി​യ എ​ക്​​സ്​​ചേ​ഞ്ചും പ്ര​വ​ര്‍​ത്തി​ച്ച​ത്​്​ കോ​ഴി​ക്കോ​​ട്ടെ സം​ഘ​ത്തിന്റെ  സ​ഹാ​യ​ത്തി​ലും ബം​ഗ​ളൂ​രു​വി​ലെ സ​മാ​ന കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഇ​ബ്രാ​ഹീം പു​ല്ലാ​ട്ടിന്റെ  ആ​സൂ​ത്ര​ണ​ത്തി​ലു​മാ​ണെ​ന്നാ​ണ്​ വി​വ​രം.

കോ​ഴി​ക്കോ​​ട്ടെ ഏ​ഴ്​ എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ല്‍​നി​ന്ന്​ ക​ണ്ടെ​ടു​ത്ത ചൈ​നീ​സ്​ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്​ ഇ​വി​ട​ങ്ങ​ളി​ലും ക​െ​ണ്ട​ത്തി​യ​ത്. റൂ​ട്ട​ര്‍, സിം​ബോ​ക്​​സ്​ ഉ​ള്‍​പ്പെ​ടെ ഉ​പ​ക​ര​ണ​​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലാ​ണ്​ ഇ​ബ്രാ​ഹീ​മി​‍െന്‍റ​യ​ട​ക്കം സ​ഹാ​യം മ​റ്റു​ള്ള​വ​ര്‍​ക്ക്​ ല​ഭി​ച്ച​ത്. മ​റ്റു​പ​ല ജി​ല്ല​ക​ളി​ലും എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്ന്​ കോ​ഴി​ക്കോ​​ട്ടെ കേ​സി​ല്‍ ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ കോള​ത്ത​റ സ്വ​ദേ​ശി ജു​റൈ​സ്​​​ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​‍െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ അ​ന്നു​ത​ന്നെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മി​ക്ക ജി​ല്ല​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​ഴി​ക്കോ​​ട്ടെ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ പി​ടി​കൂ​ടി​യ​ത്​ വ​ലി​യ വാ​ര്‍​ത്ത​യാ​യ​തോ​െ​ട ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം എ​ടു​ത്തു​മാ​റ്റി മ​റ്റു ജി​ല്ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കാ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. സം​ഘ​ങ്ങ​ളുടെ  പ​ര​സ്​​പ​ര ബ​ന്ധം വ്യ​ക്ത​മാ​യ​തോടെ    കോ​ഴി​ക്കോ​​ട്​ സി-​ബ്രാ​ഞ്ച്​ കൊ​ര​ട്ടി​യി​ല്‍ പി​ടി​യി​ലാ​യ നി​ധി​ന്‍, റി​ഷാ​ദ്, ഹ​ക്കീം എ​ന്നി​വ​​രെ ചോ​ദ്യം ചെയ്യാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ​

െകാ​യി​ലാ​ണ്ടി​യി​ലെ പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ട​ക്കം സം​ഭ​വ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ള്‍​ക്ക്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ à´ˆ ​നി​ല​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്​. അ​തി​നി​ടെ, ഇ​ബ്രാ​ഹീ​മിന്റെ  ച​രി​ത്രം​തേ​ടി​യ പൊ​ലീ​സ്​​ ഇ​യാ​ള്‍ നേ​ര​ത്തെ കോ​ട്ട​ക്ക​ല്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലും തൊ​ടു​പു​ഴ​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെയ്​​ത പോ​ക്​​സോ കേ​സി​ലും പ്ര​തി​യാ​ണെ​ന്ന്​ ക​​ണ്ടെ​ത്തി. വി​ദേ​ശ​ത്തു​പോ​യി മ​ട​ങ്ങി​യ ശേ​ഷം ഇ​യാ​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​​യി​രു​ന്നു  വെന്നും വ്യ​ക്ത​മാ​യി.

Related News