Loading ...

Home National

പെഗസസ് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡും സുപ്രീം കോടതിയില്‍

യുഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡും സുപ്രീം കോടതിയെ സമീപിച്ചു. ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട കരാറിന്റെ വിശദാംശങ്ങളും ലക്ഷ്യമിട്ട ആളുകളുടെ പട്ടികയും സര്‍ക്കാരില്‍ നിന്ന് തേടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

നേരത്തെ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പരണ്‍ജോയ് ഗുവ തകുര്‍ത്ത, ശശി കുമാര്‍ അടക്കം അഞ്ച് പേര്‍ കോടതിയെ സമീപിച്ചിരുന്നു. ഇസ്രയേലി സേന ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കുന്ന ചാര സോഫ്ട്‌വേര്‍ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം ഉപയോഗിച്ചത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.സര്‍ക്കാര്‍ നടത്തിയ അനധികൃതമായ ചാരപ്രവര്‍ത്തനം ഭരണഘടന അനുവദിക്കുന്ന തങ്ങളുടെ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Related News