Loading ...

Home International

വ്യാജ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ്​ പരിശോധന റിപ്പോര്‍ട്ടും; ലക്ഷങ്ങള്‍ പിഴയിട്ട്​ കാനഡ

വാഷിങ്​ടണ്‍: എങ്ങനെയെങ്കിലും യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായവര്‍ക്ക്​ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കുന്ന സംഘങ്ങള്‍ പല നാടുകളിലും സജീവമാണ്​. ഇങ്ങനെ സംഘടിപ്പിച്ച വ്യാജ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റും കോവിഡ്​ പരിശോധന റിപ്പോര്‍ട്ടുമായി എത്തിയ യാത്രക്കാരെ തിരഞ്ഞുപിടിച്ച്‌​ പിഴയിട്ട്​ കാനഡ. ടോറന്റോ വിമാനത്താവളത്തിലിറങ്ങിയ അമേരിക്കന്‍ പൗരന്മാരില്‍ അതിര്‍ത്തി സേവന വിഭാഗം നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റും പരിശോധന റിപ്പോര്‍ട്ടും വ്യാജമാണെന്ന്​ കണ്ടെത്തിയത്​. ഓരോരുത്തര്‍ക്കും ലഭിച്ചത്​​ 16,000 ഡോളര്‍ (11,88,760 രൂപ) പിഴയും.

ജൂലൈ 18നാണ്​ രണ്ടു യാത്രക്കാര്‍ യാത്രാ വിലക്ക്​ മറികടന്ന്​ എ​ത്തിയതെന്ന് കാനഡ പൊതു ആരോഗ്യ വിഭാഗം അറിയിച്ചു.കഴിഞ്ഞ ജൂലൈ അഞ്ചോടെയാണ്  വാക്​സിനേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്​ കാനഡ യാത്ര അനുവദിച്ച്‌​ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്​. വാക്​സിന്‍ സ്വീകരിക്കാത്തവര്‍ വിവിധ ടെസ്റ്റുകള്‍ നടത്തണം. മൂന്നു ദിവസം സര്‍ക്കാര്‍ ക്വാറന്‍റീനിലും കഴിയണം.


Related News