Loading ...

Home Gulf

അബുദാബിയിൽ ബാച്ചിലേഴ്സ് മീറ്റ് സംഘടിപ്പിച്ചു

അബുദാബി: സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ ലേബർ ക്യാന്പുകളിൽ താമസിച്ച് ജോലി ചെയ്യുന്നവരെയും അവിവാഹിതരെയും ലക്ഷ്യമിട്ട് ഫോർ ആൻഡ് ബൈ ദി ബാച്ചിലേഴ്സ് എന്ന പേരിൽ ബാച്ചിലേഴ്സ് മീറ്റ് സംഘടിപ്പിച്ചു. 

വിശുദ്ധ കുർബാനക്കുശേഷം ഇടവക വികാരി à´«à´¾. à´Žà´‚.സി. മത്തായി മാറഞ്ചേരിൽ മീറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെല്പ് ലൈൻ നന്പറിന്‍റെ ഒൗപചാരിക ഉദ്ഘാടനവും പ്രിവിലേജ് കാർഡിന്‍റെ വിതരണോദ്ഘാടനവും നടന്നു. തുടർന്നു അബുദാബി യൂണിവേഴ്സൽ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ ക്യാന്പിൽ പങ്കെടുത്തവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയും ആരോഗ്യ പരിപാലനത്തെ കുറിച്ച് ഡോ. സോണിയ മാത്യു, ഓർത്തോപീഡിക്ക് സർജൻ ഡോ. യാസീൻ അഷ്റഫ് എന്നിവർ ക്ലാസുകൾ എടുത്തു. ഗൾഫിലെ തൊഴിൽ മേഖലയിൽ ജോലിചെയ്യുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ തൊഴിൽ നിയമങ്ങൾ, സാധാരണക്കാർക്ക് ഉണ്ടാകുന്ന സംശയങ്ങളും പരാതികളും ഒപ്പം പ്രവാസികൾ നാട്ടിൽ നേരിടേണ്ടിവരുന്ന നിയമ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് നിയമ വിദഗ്ധൻ അഡ്വ. ബാബു ജോർജ് ക്ലാസെടുത്തു. 

കത്തീഡ്രൽ വികാരി à´«à´¾. à´Žà´‚.സി. മത്തായി മാറാച്ചേരിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ സഹ വികാരി à´«à´¾. പോൾ ജേക്കബ്, ജോയിന്‍റ് ട്രസ്റ്റി റെജിമോൻ മാത്യു, ജോയിന്‍റ് സെക്രട്ടറി ജെയിംസണ്‍ പാപ്പച്ചൻ, പ്രോഗ്രാം കണ്‍വീനർ ഗീവർഗീസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. 

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള



Related News