Loading ...

Home USA

അഭയാര്‍ത്ഥികളെ പുറത്താക്കുന്നത് ത്വരിതപ്പെടുത്തി അമേരിക്കൻ ഭരണകൂടം

വാഷിംഗ്ടണ്‍ : യു.എസ് സതേണ്‍ ബോര്‍ഡില്‍ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തി ബൈഡന്‍ ഭരണകൂടത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച (ജൂലൈ 30 ) യാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.

188000 അഭയാര്‍ത്ഥികള്‍ യു എസ് സതേണ്‍ ബോര്‍ഡറില്‍ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും രണ്ടുമാസത്തിനുള്ളില്‍ എത്തിച്ചേര്‍നതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി അറിയിച്ചു. അഭയാര്‍ത്ഥികളുടെ വരവോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്ന കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ പിടിയിലായവര്‍ അടുത്ത കാലങ്ങളില്‍ ഉണ്ടായിട്ടുള്ള കുടിയേറ്റക്കാരുടെ എണ്ണത്തെക്കാള്‍ പതിന്‍ മടങ്ങ് വര്‍ദ്ധനവാണ്. ഇവരെ പുറത്താക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന്‍മേല്‍ സമ്മര്‍ദ്ദം ഏറിവരികയായിരുന്നു.
ഗ്വാട്ടിമാല , എല്‍ സാല്‍വദോര്‍ , ഹൊത്തുവായ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഭൂരിപക്ഷവും അമേരിക്കന്‍ അതിര്‍ത്തിയില്‍ പിടിയിലായിരിക്കുന്നത്.

ഇവരെ അതതു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് ഡി - പോര്‍ട്ടേഷന്‍ ഫ്ളൈറ്റ്സ് തയാറായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കണമെന്ന ബൈഡന്റെ ആദ്യ പ്രസ്താവന പ്രായോഗിക തലത്തില്‍ നടപ്പാക്കാനാവില്ല എന്നതിന് അടിവരയിടുന്നതാണ് പുതിയ ഉത്തരവ്.

Related News