Loading ...

Home National

ലക്ഷദ്വീപില്‍ പ​ഞ്ച​ന​ക്ഷ​ത്ര വി​ല്ല​ക​ള്‍ നിര്‍മിക്കാന്‍ കരാര്‍ ക്ഷണിച്ച്‌ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം

കൊ​ച്ചി: മി​നി​ക്കോ​യ്, ക​ട​മ​ത്ത്, സു​ഹേ​ലി ദ്വീ​പു​ക​ളി​ല്‍ ഇ​ക്കോ ടൂ​റി​സ​ത്തിന്റെ  ഭാ​ഗ​മാ​യി വി​ല്ല​ക​ള്‍ നി‌​ര്‍​മി​ക്കു​ന്ന​തി​ന് ക​രാ​ര്‍ ക്ഷ​ണി​ച്ച്‌ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം. മി​നി​ക്കോ​യി​ല്‍ 319 കോ​ടി​യു​ടെ 150 വി​ല്ല​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ല്‍ 110 ബീ​ച്ച്‌ വി​ല്ല​യും 40 വാ​ട്ട​ര്‍ വി​ല്ല​യു​മാ​ണ്. സു​ഹേ​ലി​യി​ല്‍ 247 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. 60 ബീ​ച്ച്‌ വി​ല്ല​യും 50 വാ​ട്ട​ര്‍ വി​ല്ല​യു​മ​ട​ക്കം 110 എ​ണ്ണ​മാ​ണ് ഇ​വി​ടെ നി​ര്‍​മി​ക്കു​ന്ന​ത്.

ക​ട​മ​ത്ത് ദ്വീ​പി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്​ 240 കോ​ടി​യു​ടെ 110 വി​ല്ല. 75 ബീ​ച്ച്‌ വി​ല്ല​യും 35 വാ​ട്ട​ര്‍ വി​ല്ല​യും. പ​ഞ്ച​ന​ക്ഷ​ത്ര സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​ല്ല​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് ക​രാ‌​ര്‍. സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍​ക്കാ​യി​രി​ക്കും വി​ല്ല​ക​ളു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

മൂ​ന്ന് വ‌​ര്‍​ഷം​കൊ​ണ്ട് നി‌​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ക​രാ‌​ര്‍ ക്ഷ​ണി​ച്ച്‌ ഇ​റ​ക്കി​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ക​രാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന ക​മ്ബ​നി​ക​ള്‍​ക്ക് കു​റ​ഞ്ഞ​ത് 80 കോ​ടി​യു​ടെ സാ​മ്ബ​ത്തി​ക​ശേ​ഷി ഉ​ണ്ടാ​യി​രി​ക്ക​ണം. നി​തി ആ​യോ​ഗി​െന്‍റ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി. അ​തേ​സ​മ​യം, ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ള്‍ ദ്വീ​പി​ലെ മ​ണ്ണി​ന് യോ​ജി​ച്ച​താ​ണോ എ​ന്ന പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് ദ്വീ​പ് വി​ല്‍​ക്കു​ന്ന ന​ട​പ​ടി​യാ​ണ് ഇ​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ​വി​ഴ​പ്പു​റ്റ് സാ​ന്നി​ധ്യ​മു​ള്ള ല​ക്ഷ​ദ്വീ​പി​ല്‍ വ​ന്‍​കി​ട നി​ര്‍​മാ​ണ​ങ്ങ​ള്‍ പ​രി​സ്ഥി​തി​ക്ക് ദോ​ഷം ചെ​യ്യു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Related News