Loading ...

Home National

വെള്ളപ്പൊക്കം: ഹിമാചലില്‍ കുടുങ്ങിയ മുഴുവന്‍ വിനോദ സഞ്ചാരികളെയും രക്ഷപ്പെടുത്തി

ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്​ഫോടനത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മുഴുവന്‍ വിനോദ സഞ്ചാരികളെയും രക്ഷപ്പെടുത്തി. ലാഹോളില്‍ കുടുങ്ങിയ 200ല്‍ 150 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 50 പേരെയാണ് ഹെലികോപ്റ്റര്‍ മുഖേന രക്ഷപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അറിയിച്ചു.

കാണാതായ 10 പേരില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്നു പേരെ കുറിച്ച്‌ യാതൊരു വിവരവുമില്ല. ലാഹോളില്‍ ഉദയ്പൂര്‍ താഴ്വരയുമായുള്ള ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

താഴ്വരയിലെ കര്‍ഷകരുടെ വിളകളും പച്ചക്കറികളും സുരക്ഷിതമായി കബോളത്തില്‍ എത്തിക്കാന്‍ സാധിച്ചതിനാല്‍ ഭക്ഷ്യക്ഷാമം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂലൈ 28നാണ് ഹിമാചല്‍പ്രദേശില്‍ ലാഹോള്‍-സ്​പിതി ജില്ലയിലെ തോസിങ്​ നുള്ളയില്‍ മേഘവിസ്​ഫോടനത്തെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ഉണ്ടായത്. ബോര്‍ഡര്‍ റോഡ് ഒാര്‍ഗനൈസേഷനും ദേശീയ ദുരന്ത നിവാരണസേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Related News