Loading ...

Home International

കപ്പല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന്​ ഇറാന്‍; പിന്നില്‍ ഇറാന്‍ തന്നെയെന്ന്​ ഇസ്രായേല്‍

അറബിക്കടലില്‍ ഒമാന്‍ തീരത്ത്​ ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന്​ ഇറാന്‍. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന്​ ഇസ്രായേല്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ​അമേരിക്കയുമായി ചേര്‍ന്ന്​ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ഇസ്രായേല്‍ അറിയിച്ചു.

ലണ്ടന്‍ ആസ്​ഥാനമായ സോഡിയാക്​ മാരിടൈമിനായി സര്‍വീസ്​ നടത്തിയ എം.വി മെര്‍സര്‍ സ്​ട്രീറ്റാണ്​ കഴിഞ്ഞ ദിവസം ഒമാന്‍ തീരത്ത്​ ആക്രമിക്കപ്പെട്ടത്​. ഇസ്രായേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഒഫറിന്‍റെതാണ്​ സോഡിയാക്​ മാരിടൈം. രണ്ട്​ നാവികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രാ​യേല്‍ ആരോപണം പൂര്‍ണമായും തള്ളുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

സംഭവത്തില്‍ ഇറാനെതിരെ നടപടി വേണമെന്ന് ഇസ്രായേല്‍ യുഎന്നിനോട് ആവശ്യപ്പെട്ടിരുന്ന ഇസ്രായേല്‍ സാന്നിധ്യം എവിടെയുണ്ടോ അവിടെ അരക്ഷിതാവസ്ഥയും സംഘര്‍ഷവും ഉറപ്പാണെന്നും ഇറാന്‍ വിദശകാര്യ മന്ത്രാലയം പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്​ ഇസ്രായേല്‍.

ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഇന്‍റലി ജന്‍സ് വിവരങ്ങളുണ്ടെന്നും പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് പറഞ്ഞു. കപ്പല്‍ അക്രമിക്കപ്പെട്ടത്​ അതീവ ഗൗരവത്തിലാണ്​ കാണുന്നതെന്ന്​ യു.എസ്​ സെന്‍ട്രല്‍ കമാന്‍ഡ്​ വ്യക്​തമാക്കി. ഇസ്രായേലുമായി പെന്‍റഗണ്‍ നേതൃത്വം ഇതു സംബന്ധിച്ച്‌​ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്​. ഗള്‍ഫ്​ സമുദ്രമേഖല വീണ്ടും സംഘര്‍ഷത്തിലേക്ക്​ നീങ്ങുന്നത്​ ഏറെ ആശങ്കയോടെയാണ്​ ലോകരാജ്യങ്ങള്‍ നോക്കി കാണുന്നത്​.

Related News