Loading ...

Home Gulf

സൗദി അറേബ്യയില്‍ വാക്‌സിനെടുക്കാത്തവരെ ഇനി മുതല്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കില്ല

ജിദ്ദ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവരെ സൗദി അറേബ്യയില്‍ ഞായറാഴ്ച മുതല്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് അറിയിപ്പ്. കൂടാതെ, നിര്‍ബന്ധിത അവധിയുമെടുപ്പിക്കും. വാക്‌സിനെടുക്കാത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശിക്കാതെ വീട്ടിലിരുന്ന് ജോലിചെയ്യാം. ഓഗസ്റ്റ് ഒമ്ബത് തിങ്കളാഴ്ചവരെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ അനുവദിക്കുക. അതിനുള്ളില്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ തൊഴിലാളി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണം. ഇത് വാര്‍ഷികാവധിയായി കണക്കാക്കും. പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യണമെങ്കില്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. വാര്‍ഷികാവധി കഴിഞ്ഞാല്‍ തൊഴിലാളി ജോലിചെയ്യാത്ത ദിവസങ്ങളിലെ ശമ്ബളം നല്‍കേണ്ടതില്ല. അവധി 20 ദിവസത്തിലധികമായാല്‍ തൊഴില്‍ കരാര്‍ താത്കാലികമായി നിര്‍ത്തിവെച്ചതായും കണക്കാക്കും.

Related News