Loading ...

Home National

അതിര്‍ത്തിയില്‍ മഞ്ഞുരുകുന്നു; മിസോറാം എം.പിക്കെതിരായ കേസ് അസം പിന്‍വലിച്ചു

ന്യുഡല്‍ഹി: അസം-മിസോറാം അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കവുമായി അസം സര്‍ക്കാര്‍. മിസോ നാഷണല്‍ ഫ്രണ്ട് രാജ്യസഭാ എം.പി കെ.വന്‍ലാല്‍വെനയ്‌ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ പോലീസിന് നിര്‍ദേശം നല്‍കി. പ്രശ്‌ന പരിഹരാത്തിനുള്ള മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുടെ ആഗ്രഹം മനസ്സിലാക്കിയാണ് ഈ നടപടി. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ഹിമനദ് ബിശ്വശര്‍മ്മ ട്വീറ്റ് ചെയ്തു.

ജൂലായ് 26ന് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തെ ചൊല്ലി ഇരുപക്ഷവും പരസ്പരം കേസുകള്‍ എടുത്തിരുന്നു. അസം മുഖ്യമന്ത്രിക്കെതിരെയും മുതിര്‍ന്ന പോലീസുകാര്‍ക്കെതിരെയും വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന മിസോറാം മുഖ്യമന്ത്രി ഞായറാഴ്ച പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും അസം മുഖ്യമന്ത്രിയുമായും അദ്ദേഹം ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് ജനങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

അതിര്‍ത്തിയിലെ സംഘര്‍ഷ ബാധിത മേഖല സന്ദര്‍ശിക്കുമ്ബോള്‍ ഇരുപക്ഷത്തേയും ഓഫീസര്‍മാരും സേനയും ആയുധങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.

Related News