Loading ...

Home International

ക്യൂബയ്ക്കെതിരെ പുതിയ ഉപരോധവുമായി അമേരിക്ക

വാഷിങ്ടണ്‍ : ക്യൂബയ്ക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ പൊലീസിനും സേനയുടെ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്കുമെതിരെയാണ് ഉപരോധം.

അമേരിക്കന്‍ പ്രേരണയില്‍ ജൂലൈ 11ന് ക്യൂബയില്‍ അരങ്ങേറിയ പ്രതിഷേധത്തിന്റെ മറവിലാണ് നടപടി കൂടുതല്‍ ഉപരോധം പരിഗണനയിലുണ്ടെന്നും അമേരിക്കയില്‍ താമസമാക്കിയവരും വിപ്ലവ സര്‍ക്കാരിനെ എതിര്‍ക്കുന്നവരുമായ ക്യൂബക്കാരുമായി സംവദിക്കവെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അമേരിക്കയില്‍ താമസമാക്കിയ ക്യൂബക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍നിന്ന് അവിടത്തെ സര്‍ക്കാരിന് നികുതിവിഹിതം ലഭിക്കാത്തവിധം ക്രമീകരണമുണ്ടാക്കാനാണ് നീക്കം. ജൂലൈ 11ന്റെ പ്രതിഷേധത്തില്‍ ക്യൂബക്കാരെയും ലോകത്തെയാകെയും ദ്വീപ് രാഷ്ട്രത്തിനെതിരായി തിരിക്കാന്‍ അമേരിക്ക സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ധനസഹായവും നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം.


Related News