Loading ...

Home International

ബാഡ്മിന്റനില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച്‌ പി വി സിന്ധു

ടോക്കിയോ: ഒളിമ്ബിക്സ് ബാഡ്മിന്‍റണില്‍ പി.വി. സിന്ധുവിന് വെങ്കലം. ചൈ​ന​യു​ടെ ഹേ ​ബി​ന്‍​ജി​യോ​യെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡല്‍ നേടിയത്.

ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്‍റെ വിജയം. സ്കോര്‍: 21-13, 21-15. ടോക്കിയോ ഒളിമ്ബിക്സില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടവുമാണിത്.

രണ്ട് ഒളിമ്ബിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016ലെ റിയോ ഒളിമ്ബിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു.

Related News