Loading ...

Home Australia/NZ

സിഡ്നിയിൽ ആർട്ട് കളക്ടീവ് പ്രവർത്തനം ആരംഭിച്ചു

സിഡ്നി: മികച്ച കലാ പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്ന മലയാളി കലാ സംഘമായ ആർട്ട് കളക്ടീവ് പ്രവർത്തനം ആരംഭിച്ചു. സിഡ്നിയിൽ ആക്ടിംഗ് തീയേറ്റർ വർക്ഷോപ്പിന്‍റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാ നടനും സംവിധായകനും രചയിതാവുമായ പി. ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. 

രണ്ടു ദിവസമായി നടന്നു വന്ന അഭിനയക്കളരിയിൽ ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 പേർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗസൽ സന്ധ്യയിൽ ധൻസി, സനീർ, സൂരജ് കുമാർ, വിമൽ വിനോദ് എന്നിവർ ഗസലുകളും മനോജ് കുമാർ തബല, സുരേഷ് കുട്ടിച്ചൻ കീ ബോർഡും കൈകാര്യം ചെയ്തു. ചടങ്ങിൽ പി.ബാലചന്ദ്രനുള്ള ഉപഹാരം ജേക്കബ് തോമസ് കൈമാറി.

ഉദ്ഘാടന ചടങ്ങിൽ സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ബാബു വർഗീസ്, ആർട്ട് കളക്ടീവ് പ്രസിഡന്‍റ് കെ.പി.ജോസ്, ബാബു സെബാസ്റ്റ്യൻ, സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷറർ റോയ് വർഗീസ്, മറ്റു കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

റിപ്പോർട്ട്: സന്തോഷ് ജോസഫ്


Related News