Loading ...

Home National

ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. അതീവ രഹസ്യ രേഖയായ വാര്‍ബുക്കില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഇടംപിടിച്ചു. ഭീമ കൊറഗാവ് കേസില്‍ അഭിഭാഷകനായ നിഹാല്‍സിങ് റാത്തോഡും ഭീമ കൊറഗാവ് കേസില്‍ എന്‍ഐഎ തടവിലിട്ട മുതിര്‍ന്ന അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങിന്റെ ഭാര്യ മിനാല്‍ ഗാഡ്ലിങും ആക്ടിവിസ്റ്റ് പ്രൊഫസര്‍ അരവിന്ദ് സോവനും പട്ടികയിലുണ്ട്.

രാജ്യത്തിന്റെ ശത്രുക്കളുടെ പട്ടികയടങ്ങുന്ന അതീവ രഹസ്യ രേഖയായ വാ൪ ബുക്ക് തയ്യാറാക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഇതിലുള്‍പ്പെടേണ്ടവരുടെ പേര് വിവരം കൈമാറേണ്ടത് സംസ്ഥാന സ൪ക്കാറുകളും. രാജ്യത്തെ ഭരണസംവിധാനം അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവ൪ മാത്രം ഇടംപിടിക്കേണ്ട പട്ടികയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവ൪ത്തകരും ഇടംപിടിച്ചെന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍.

ഭീമ കൊറേഗാവ് കേസില്‍ പ്രവ൪ത്തിക്കുന്ന അഭിഭാഷകനായ നിഹാല്‍സിങ് റാത്തോഡിന്റെ വീട്ടില്‍ പൊലീസുദ്യോഗസ്ഥ൪ ജൂലൈ ആദ്യവാരം റെയ്ഡിനെത്തിയപ്പോഴാണ് ഭരണകൂട നീക്കം വെളിച്ചത്തായത്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫുമായി 2018ല്‍ ആശയവിനിമയം നടത്തിയത് കുറ്റകരമായ പ്രവ൪ത്തിയായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥ൪ ചൂണ്ടിക്കാണിച്ചെന്ന് റാത്തോഡ് വ്യക്തമാക്കി.

ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലായ മുതി൪ന്ന ക്രിമിനല്‍ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങിന്റെ ജൂനിയറായി പ്രവ൪ത്തിച്ചിരുന്ന നിഹാല്‍സിങ് പെഗാസസ് ഉപയോഗിച്ച്‌ നടത്തിയ വാട്സാപ് ചോ൪ത്തലിന് ഇരയായിരുന്നു. നിഹാല്‍ സിങ് റാത്തോഡിന് പുറമെ സുരേന്ദ്ര ഗാഡ്ലിങിന്റെ ഭാര്യ മിനാല്‍ ഗാഡ്ലിങും ആക്ടിവിസ്റ്റായ പ്രൊഫ. അരവിന്ദ് സോവാനിയും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Related News