Loading ...

Home International

കോവിഷീല്‍ഡും സ്ഫുട്‌നിക്കും കൂട്ടിച്ചേര്‍ത്ത വാക്‌സിന്‌ പാര്‍ശ്വഫലങ്ങളില്ല; ഫലപ്രദമെന്നും പഠനം

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയം. വാക്സിനുകള്‍ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നാണ് പഠനറിപ്പോര്‍ട്ട്. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ എന്നിവ നല്‍കി നടത്തിയ പരീക്ഷത്തെതുടര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു. അസര്‍ബൈജാനില്‍ 50 ആളുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Related News