Loading ...

Home Kerala

കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു

പാലക്കാട്: തൃശൂര്‍-പാലക്കാട് പാതയിലെ കുതിരാന്‍ തുരങ്കം ഭാഗികമായി ഗതാഗത്തിനായി തുറന്നു. ഇരട്ട തുരങ്കത്തിലെ പാലക്കാട് നിന്ന് തൃശൂരേക്കുള്ള പാതയാണ് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഉദ്ഘാടന ചടങ്ങുകളില്ലാതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തുറക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 15ന് അറിയിച്ചിരുന്നു. തുരങ്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പരിശോധന പൂര്‍ത്തിയായിരുന്നു. ഇതിന് പിറകെ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അനുമതി കൂടെ ലഭിച്ചതോടെയാണ് തുരങ്കങ്ങളിലൊന്ന് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

Related News