Loading ...

Home National

അതിര്‍ത്തി സംഘര്‍ഷം; അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസ്

ന്യൂഡല്‍ഹി: അസം-മിസോറാം അതിര്‍ത്തി തര്‍ക്കം പുതിയ തലത്തിലേക്ക്. അതിര്‍ത്തിയിലെ സംഘര്‍ഷ്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മയ്ക്കും ആറ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ മിസോറാം സര്‍ക്കാര്‍ കേസെടുത്തു. വധശ്രമം, അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസം ഇരു സംസ്ഥാന പോലീസും അതിര്‍ത്തിയില്‍ പരസ്പരം വെടിവയ്പ് നടത്തുകയും അഞ്ച് അസം പോലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഐ.ജി അനുരാഗ് അഗര്‍വാള്‍, കച്ചാര്‍ ഡിഐജി ദേവ്‌ജ്യോതി മുഖര്‍ജി, കച്ചാര്‍ എസ്.പി ചന്ദ്രകാന്ത്് നിംബാല്‍ക്കര്‍, ദോലായ് പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള സുഹബ് ഉദ്ദെന്‍ എന്നിവര്‍ക്കെതിരെയാസ് മിസോറാം പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുണ്ട്. ഇവര്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് കാണിച്ച്‌ നോട്ടീസ് നല്‍കിയിട്ടുണ്ട്

മിസോറാമിലെ കോലസിബ് ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥര്‍ക്ക് അസമും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോലസിബ് ഡെപ്യൂട്ടി കമ്മീഷണര്‍ എച്ച്‌. ലാല്‍തലിംഗന, എസ്.പി വനാല്‍ഫക റാല്‍റ്റേ, എ.എസ്.പി ഡേവിഡ് ജിബി, സബ് ഡിവിഷണല്‍ ഓഫീസര്‍ സി.ലാല്‍റെപുരിയ, ഫസ്റ്റ് ഇന്ത്യന്‍ ബറ്റാലിയന്‍ അഡീഷണല്‍ എസ്.പി ബ്രൂസ് കിബ്ബി, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ തര്‍ട്ടീ ഹരംഗചല്‍ എന്നിവര്‍ക്കാണ് നോട്ടീസ്. എന്നാല്‍ നോട്ടീസിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കച്ചാര്‍ എസ്.പി തയ്യാറായില്ല.

മിസോറാമില്‍ നിന്നുള്ള ഏക രാജ്യസഭാംഗത്തിനെതിരെയും അസം പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രകോപനപരമായി പ്രസംഗം നടത്തിയതിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹിയിലെത്തിയാണ് നോട്ടീസ് നല്‍കിയത്.

അതിനിടെ, അതിര്‍ത്തിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തു എത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ എന്‍.ഐ.എ അന്വേഷണമാരംഭിച്ചു.

Related News