Loading ...

Home International

തുര്‍ക്കിയില്‍ ശക്തമായ കാട്ടുതീ പടരുന്നു

തുര്‍ക്കിയില്‍ ശക്തമായ കാട്ടുതീ പടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തെക്കന്‍ തുര്‍ക്കിയില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീയില്‍ ഇതുവരെ നാല് പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പതിനേഴ് മേഖലകളിലായി അറുപതോളം ഇടങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതായി തുര്‍ക്കിഷ് അധികൃതര്‍ പറഞ്ഞു.ബുധനാഴ്ച വൈകിട്ടോടെ അന്‍റാലിയയിലാണ് തീപിടുത്തം തുടങ്ങിയത്. വീടുകളെയും മറ്റും വിഴുങ്ങിയ തീ വ്യാഴാഴ്ചയോടെ സമീപ സ്ഥലങ്ങളായ മാനവ്ഗട്ടിലേക്ക് പടരുകയായിരുന്നു. മേഖലയില്‍ വീശിയടിക്കുന്ന ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കുകയാണ്.

Related News