Loading ...

Home National

നമിച്ചു അണ്ണാ..! ബൈക്കിലെത്തിയ "കൂട്ടുകുടുംബത്തെ' കണ്ട് കൈകൂപ്പി സിഐ

റോഡിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സിഎെ ബി. സുഭാഷ് കുമാർ à´† കാഴ്ച കണ്ടത്. നിറയെ ആളുകളുമായി ഒരു ബൈക്ക്. കൈകാട്ടി വണ്ടി നിർത്തിയ അദ്ദേഹം ആളെ എണ്ണി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്.... ഓടിച്ചയാൾക്ക് ഹെൽമറ്റുമില്ല.. ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ സിഐ നിസംഗനായി ഒന്നു നോക്കിയ ശേഷം ബൈക്ക് യാത്രികനെ നോക്കി തൊഴുത് അടിയറവ് പറഞ്ഞു. 

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​ർ ജി​ല്ല​യിലാണ് രസകരമായ à´ˆ സംഭവങ്ങൾ അരങ്ങേറിയത്. യാത്രികനെ നോക്കി തൊഴുതുനില്ക്കുന്ന പോലീസിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

കെ. ​ഹ​നു​മാ​ന്ത​രാ​യു​ഡു എ​ന്ന​യാ​ളാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു മ​ക്ക​ളെ ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ന്‍റെ മു​ക​ളി​ലും പിന്നിൽ ഭാ​ര്യ​യേ​യും ബ​ന്ധു​വാ​യ ഒ​രു കു​ട്ടി​യേ​യും ഇ​രു​ത്തി​യാ​യി​രു​ന്നു യാ​ത്ര. സി​ഐ ബി. ​സു​ഭാ​ഷ് കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ൽ നടന്ന റോ​ഡ് സു​ര​ക്ഷാ ക്ലാ​സിൽ ഹനുമന്തരായുഡുവും പങ്കെടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് à´ˆ നിയമലംഘനമെന്നതാണ് രസകരം. 

നി​രാശ​യും നി​സ​ഹാ​യ​ത​യു​മാ​ണ് à´† ​സ​മ​യം തനി​ക്ക് തോ​ന്നി​യ​തെ​ന്നാ​ണ് സി​ഐ പ​റ​യു​ന്ന​ത്. ഹെ​ൽ​മെ​റ്റ് പോ​ലും ധ​രി​ക്കാ​തെ അ​ദ്ദേ​ഹം ബൈ​ക്ക് ഓ​ടി​ക്കു​ന്പോ​ൾ ടാ​ങ്കി​ലി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ കാ​ലു​ക​ൾ ഹാ​ൻ​ഡി​ൽ ബാ​റി​നി​ട​യി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു മു​ന്പ് പ​ല​പ്രാ​വ​ശ്യം നി​യ​മം പാ​ലി​ക്കാ​തെ അ​ദ്ദേ​ഹം ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. 

കു​ഗ്രാ​മ​മാ​യ ഇ​വി​ടെ റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ളു​ക​ൾ​ക്ക് യാ​തൊ​രു ധാ​ര​ണ​യു​മി​ല്ല. ക​ഴി​ഞ്ഞ നാലു മാ​സ​ങ്ങ​ളാ​യി റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം പോലീസ് ഈ ​പ്ര​ദേ​ശ​ത്ത് ന​ട​ത്തിവ​രി​ക​യാ​ണ്. അ​മി​ത ഭാ​രം വ​ച്ചു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ​യും, ഹെ​ൽ​മ​റ്റ് ധ​രി​ച്ചു​ള്ള യാ​ത്ര​യു​ടെ പ്രാ​ധാ​ന്യ​ത്തി​നെ കു​റി​ച്ചും, മ​റ്റ് റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ശ​വും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ​ക്ഷെ നി​രാ​ശ​യാ​ണ് മി​ക്ക​പ്പോ​ഴും ഫ​ലമെന്നും ആ​രും നി​യ​മം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും സി.​ഐ ബി. ​സു​ഭാ​ഷ് കു​മാർ പറഞ്ഞു.
 

Related News