Loading ...

Home International

ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം ശക്തമാകുന്നു



ബെയ്ജിംഗ് : ചൈനയില്‍ കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ചൈനയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ നാന്‍ജിംഗിലാണ് വൈറസ് വ്യാപനം രൂക്ഷമാകുന്നത്. ജൂലൈ 20 വരെ നഗരത്തില്‍ മാത്രം 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നാന്‍ജിംഗിലെ വിമാനത്താവളം വഴി യാത്ര ചെയ്തവരിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 11 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വേഗത്തില്‍ രോഗവ്യാപനം കണ്ടെത്തുന്നതിനായി കൂട്ട പരിശോധനയും നടത്തിവരുന്നുണ്ട്.

കൊറോണയുടെ ഡെല്‍റ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നത് എന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ശനമായി മാസ്‌കുകള്‍ ധരിക്കണമെന്നും, ആളുകളുമായി ഇടപഴകുമ്ബോള്‍ സമൂഹിക അകലം പാലിക്കണമെന്നുമാണ് നിര്‍ദ്ദേശം.

ജൂലൈ 10 ന് റഷ്യയില്‍ നിന്നുള്ള വിമാനത്തില്‍ നാന്‍ജിംഗില്‍ എത്തിയവരിലാണ് വ്യാപകമായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്തിലെ ശുചീകരണ തൊഴിലാളികളാണ് രോഗവ്യാപനത്തിന് കാരണമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. വിമാനം ശുചീകരിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് പറ്റിയ വീഴ്ചയാണ് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിക്കുന്നത് ആളുകളില്‍ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചൈനീസ് വാക്‌സിന്‍ കൊറോണയുടെ ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമല്ലെന്ന് ആളുകള്‍ പറയുന്നു.

Related News