Loading ...

Home International

കോവിഡ്​; ഫിലിപ്പീന്‍സില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്​ യാത്രവിലക്ക്​ നീട്ടി

മനില: കോവിഡിന്റെ  ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ ഫിലിപ്പീന്‍സില്‍ ഇന്ത്യയുള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഏര്‍പ്പെടുത്തിയ യാത്രവിലക്ക്​ ആഗസ്​ത്​ 15 വരെ നീട്ടി. യാത്രവിലക്ക്​ നീട്ടിക്കൊണ്ടുള്ള ഇന്‍റര്‍ ഏജന്‍സി ടാസ്​ക്​ ഫോഴ്​സിന്റെ  നിര്‍ദേശത്തില്‍ പ്രസിഡന്‍റ്​ റൊഡ്രിഗോ ദുതര്‍തേ ഒപ്പുവെച്ചു.

പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്​,ഒമാന്‍,യു.എ.ഇ,ഇന്തോനേഷ്യ, മലേഷ്യ,തായ്​ലന്‍ഡ്​ എന്നിവയാണ്​ മറ്റ്​ രാജ്യങ്ങള്‍. ഏപ്രില്‍ 29 മുതലാണ്​ ഇന്ത്യക്കാര്‍ക്ക്​ ഫിലിപ്പീന്‍സ്​ യാത്രവിലക്ക്​ പ്രഖ്യാപിച്ചത്​. ജൂലൈ 14ന്​ വിലക്ക്​​ 31 വരെ നീട്ടുകയായിരുന്നു. ഫിലിപ്പീന്‍സില്‍ ​ഡെല്‍റ്റ വകഭേദത്തി​െന്‍റ 216 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. വാക്​സിന്‍ എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വീടുകളില്‍ നിന്ന്​ പുറത്തിറങ്ങരുതെന്ന്​ കഴിഞ്ഞദിവസം ദുതര്‍തേ ഉത്തരവിട്ടിരുന്നു. ഇതുവരെ 27,722 ആളുകളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

Related News