Loading ...

Home International

വിദേശികള്‍ പഠനശേഷം അമേരിക്കയിൽ തുടരുന്നത് തടയാനുള്ള ബില്‍ യു​​​​എ​​​​സ് കോ​​​​ണ്‍​​​​ഗ്ര​​​​സി​​​​ല്‍ പാ​​​​സാ​​​​യി

സിംഗപ്പൂര്‍: കോവിഡ്​ മഹാമാരി ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ സിംഗപ്പൂരില്‍ വ്യാപക പ്രതിഷേധം. തൊഴിലില്ലായ്​മയും പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് പ്രോത്സാഹിപ്പിക്കുന്ന നടപടി രാഷ്​ട്രീയ കലഹത്തിന് തുടക്കമിടുന്ന സാഹചര്യമാണുള്ളത് .

വിദേശികള്‍ക്ക്​ തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇ​തിനോടകം രംഗത്തെത്തി. പ്രവാസികള്‍ക്ക്​ രാജ്യത്ത് അനുവദിക്കുന്ന തൊഴിലുകളുമായി ബന്ധപ്പെട്ട്​ സൂക്ഷ്​മ പരിശോധന വേണമെന്നാണ്​ പ്രതിപക്ഷo ആവശ്യപ്പെടുന്നത് .

വിദേശത്തുനിന്ന്​ രാജ്യത്തെത്തുന്നവര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ്​ 70 ശതമാനം സിംഗപ്പൂര്‍ നിവാസികളുടെയും ആവശ്യം. ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ പോളിസി സ്റ്റഡീസ്​ പുറത്തുവിട്ട സര്‍വേയിലാണ്​ ഈ കണ്ടെത്തല്‍ ​. വരും മാസങ്ങളില്‍ വിഷയം പാര്‍ലമെന്‍റില്‍ ചര്‍​ച്ചയായേക്കും.

‘സിംഗപ്പൂരിലെ നാലോ അഞ്ചോ സര്‍വകലാശാലകളില്‍നിന്ന്​ നിരവധി ബിരുദധാരികള്‍ ഓരോ വര്‍ഷവും പഠിച്ച്‌​ പുറത്തിറങ്ങുന്നു. സാഹചര്യം 60 വര്‍ഷം മുമ്ബത്തെപ്പോലെയല്ല’ – ഫ്രീലാന്‍​സ്​ ഫോ​ട്ടോഗ്രാഫറായ കിയാന്‍ പെങ്ക്​ പറയുന്നു. ഇനിയും വിദേശ തൊഴിലാളിക​ളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോയെന്നാണ്​ അവരുടെ ചോദ്യം.

വിദേശ കമ്ബനികള്‍ക്ക്​ പ്രിയപ്പെട്ട ഏഷ്യന്‍ രാജ്യമാണ്​ സിംഗപ്പൂര്‍. കുറഞ്ഞ നികുതിയും നവീന അടിസ്​ഥാന ഘടങ്ങളുമാണ്​ ഇതിന്​ പ്രധാന കാരണം. യു.എസ്​ – ചൈന വ്യാപാരയുദ്ധങ്ങള്‍ക്കിടയില്‍ ഹോ​ങ്കോങ്​ തകരുമ്ബോള്‍ സിംഗപ്പൂരാണ്​ വിദേശ നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നത് .

അതെ സമയം വിദേശ നിക്ഷേപത്തിന് സ്വാഗതം അരുളുമ്ബോഴും വിദേശ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയാണ്​ സമൂഹ – പ്രാദേശിക മാധ്യമങ്ങളില്‍ ഉയരുന്ന വ്യാപക പ്രതിഷേധം. അതേസമയം, പ്രതിഷേധങ്ങള്‍ക്കെതിരെ മന്ത്രിമാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സിംഗപ്പൂരിനെ വളരാന്‍ സഹായിച്ച ശക്തമായ അടിത്തറ ഇളക്കരുതെന്നായിരുന്നു ആരോഗ്യമന്ത്രി ഓങ്​ യെ കുങ്ങിന്‍റെ പ്രതികരണം. ലോക രാജ്യങ്ങളുമായി ബന്ധം പുലര്‍ത്താതെ രാജ്യത്തിന്​ അതിജീവിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News