Loading ...

Home National

കൊവാക്‌സിനും കോവിഷീല്‍ഡും സംയോജിപ്പിക്കും; പരീക്ഷണത്തിന് ശുപാര്‍ശ

ന്യൂ‍ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. കോവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിച്ചുള്ള പരീക്ഷണത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിനാണ് പരീക്ഷണത്തിന് പച്ചക്കൊടിയാവുന്നത്. വാക്‌സിനുകള്‍ സംയോജിപ്പിക്കുന്നതിലൂടെ ഫലപ്രാപ്തി കൂടുമോയെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഈ നിര്‍ദേശങ്ങള്‍ക്ക് അന്തിമാനുമതി നല്‍കിയിട്ടില്ല. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റേതാണ് ശുപാര്‍ശ. ഇതിനൊപ്പം കൊവാക്‌സിനും മറ്റൊരു നാസല്‍ വാക്‌സിനും സംയോജിപ്പിച്ച്‌ പരീക്ഷണം നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ആദ്യമായാണ് രാജ്യത്ത് വാക്‌സീനുകള്‍ സംയോജിപ്പിച്ച്‌ പരീക്ഷണം നടത്തുന്നത്. നേരത്തെ മറ്റ് പല രാജ്യങ്ങളും വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള പരിശോധന നടത്തിയിരുന്നു

Related News