Loading ...

Home National

ജാര്‍ഖണ്ഡില്‍ ജഡ്ജിയുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

തിമര്‍ത്തുപെയ്​ത്​​ മഴ; മുംബൈയില്‍ 136 മരണം , ലക്ഷത്തോളം പ്രീ രെ ഒഴിപ്പിച്ചു
ന്യുഡല്‍ഹി: ജാര്‍ഖണ്ഡില്‍ ജഡ്ജിയെ പ്രതികള്‍ വാഹനമിടിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജാര്‍ഖണ്ഡില്‍ ജഡ്ജിമാരുടെയും സുരക്ഷ സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച്‌ ഒരു അവലോക റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

സംഭവത്തില്‍ സ്വമേധയ കേസെടുക്കണമെന്ന് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തുനിന്നുള്ള സിസിടിവി ദൃശ്യം എടുക്കണമെന്നും അഭിഭാഷകര്‍ ഇന്നലെ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നീതിന്യായ കോടതിയുടെ നിഷ്പക്ഷയ്ക്ക് നേര്‍ക്കുണ്ടായ ആക്രമണമാണെന്നും ഇത് ജഡ്ജിക്കു നേരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നുവെന്നും ബാര്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു.

ധന്‍ബാദിലെ അഡീഷണല്‍ സെഷന്‍സ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ആണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജിയെ ക്രിമിനലുകള്‍ വാഹനമിടിപ്പിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് ആദ്യം കരുതിയ കേസ് കൊലപാതകമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍, ജഡ്ജിയുടെ പിന്നാലെ പാഞ്ഞെത്തുന്ന ഓട്ടോറിക്ഷ അദ്ദേഹത്തെ ഇടിച്ചിട്ട ശേഷം കടന്നുകളയുന്നത് വ്യക്തമായിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് പ്രതികള്‍ മോഷ്ടിച്ചെടുത്തതായിരുന്നു വാഹനമെന്നും കണ്ടെത്തി.

കേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തി. ഹൈക്കോടതിയുടെ കര്‍ശനമായ നിരീക്ഷണത്തിലാണ് കേസന്വേഷണം തുടരുന്നത്.


Related News