Loading ...

Home National

ഇന്ത്യയിൽ അന്താരാഷ്​ട്ര വിമാന സര്‍വീസുകൾക്കുള്ള വിലക്ക്​ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിനെ തുടര്‍ന്ന്​ നിര്‍ത്തിവെച്ച അന്താരാഷ്​ട്ര വിമാനങ്ങളുടെ സര്‍വീസ്​ ഉടന്‍ തുടങ്ങില്ല. അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ ഡി.ജി.സി.എ വീണ്ടും നീട്ടി. ആഗസ്റ്റ്​ 31 വരെയാണ്​ വിമാനവിലക്ക്​ നീട്ടിയത്​.
കോവിഡ്​ മൂന്നാം തരംഗമുണ്ടാവാനുള്ള സാധ്യതയും​ ഡെല്‍റ്റ വകഭേദം പടരുന്നതും മുന്‍നിര്‍ത്തിയാണ്​ വിമാനവിലക്ക്​ നീട്ടാന്‍ ഡി.ജി.സി.എ തീരുമാനിച്ചത്​. പല രാജ്യങ്ങളിലും വീണ്ടും കോവിഡ്​ വ്യാപനമുണ്ടാവുന്നത്​ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​.
ഡി.ജി.സി.എ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും കാര്‍ഗോ വിമാനങ്ങള്‍ക്കും വിലക്ക്​ ബാധകമാവില്ല. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങളും സര്‍വീസ്​ നടത്തും.

Related News