Loading ...

Home National

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാവാമെന്ന് കേന്ദ്രം

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാവാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഐടി മന്ത്രി അശ്വിനി വൈഷ്ണവ മറുപടി പറയുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. കേന്ദ്രനിലപാട് തള്ളിയ പ്രതിപക്ഷം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. പെഗാസസ് ഹരജികളില്‍ സുപ്രിം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ തുടര്‍ച്ചയായി ഒമ്ബതാം ദിവസവും പാര്‍ലമെന്റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായി. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാകാമെന്ന് പാര്‍ലമെന്‍റികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയെ അറിയിച്ചത്. ചര്‍ച്ചയ്ക്ക് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ മറുപടി പറയുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കേന്ദ്ര നിലപാട് തള്ളിയ പ്രതിപക്ഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു. പെഗാസസ് പ്രധാനപ്പെട്ട വിഷയമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രഹ്ലാദ് ജോഷി നിലപാട് എടുത്തു ഇതോടെ ലോക്സഭ വീണ്ടും സഭ പ്രക്ഷുബ്ദമാവുകയും ഇന്നത്തേയ്ക്ക് പിരിയുകയും ചെയ്തു.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷിനേതാക്കള്‍ യോഗം ചേര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയും പ്രതിഷേധം തുടരാന്‍ യോഗം തീരുമാനമെടുത്തു.അതിനിടെ സഭാ സ്തംഭനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഓക്സിജന്‍ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ സഭ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.സി വേണുഗോപാല്‍ രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.

Related News