Loading ...

Home National

മലയിടിച്ചില്‍; ഹിമാചലില്‍ ദേശീയപാത ഒലിച്ചുപോയി,വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു

സിര്‍മൗര്‍: ഹിമാചലില്‍ മിന്നല്‍ പ്രളയത്തിന് പിന്നാലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. മലയിടിഞ്ഞ് ചണ്ഡിഗഢ്-മണാലി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഉരുള്‍പൊട്ടലിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സിര്‍മൗറിലെ പവോണ്ട സാഹിബ് പ്രദേശവുമായി ഷിലായിയെ ബന്ധിപ്പിക്കുന്ന ദേശീയപാത 707 പൂര്‍ണമായും തകര്‍ന്നു. ലാഹൗള്‍-സ്പിതി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തദ്ദേശവാസികളും വിനോദ സഞ്ചാരികളും ഉള്‍പ്പെടെ 204 പേര്‍ കുടുങ്ങിക്കിടക്കുന്നതായി ഹിമാചല്‍ പ്രദേശ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രദേശത്ത് തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ഈ ആഴ്ച ലാഹൗള്‍-സ്പിതി ജില്ലയിലെ ആറ് പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Related News