Loading ...

Home Kerala

കോ​വി​ഡ് കൈ​ത്താ​ങ്ങ്; 5,600 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച്‌ സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍, വ്യ​വ​സാ​യി​ക​ള്‍, കൃ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി സ​ര്‍​ക്കാ​ര്‍ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. 5,600 കോ​ടി​യു​ടെ സ​ഹാ​യ​മാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ര​ണ്ടു ല​ക്ഷ​മോ അ​തി​ല്‍ താ​ഴെ​യു​ള്ള​തു​മാ​യ വാ​യ്പ​ക​ളു​ടെ പ​ലി​ശ​യി​ലെ നാ​ല് ശ​ത​മാ​നം ആ​റ് മാ​സ​ത്തേ​ക്ക് സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. സ​ര്‍​ക്കാ​ര്‍ വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് ജു​ലൈ മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ വാ​ട​ക ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ചെ​റു​കി​ട വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഡി​സം​ബ​ര്‍ വ​രെ കെ​ട്ടി​ട നി​കു​തി ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കെഎഫ്സി വാ​യ്പ​ക്കാ​ര്‍​ക്ക് അ​ടു​ത്ത ജൂ​ലൈ വ​രെ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ച്ചു. കെഎഫ്സിയി​ലെ വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കും കു​റ​ച്ചു. ഉ​യ​ര്‍​ന്ന പ​ലി​ശ നി​ര​ക്കാ​യ 12 ശ​ത​മാ​നം 10.5 ശ​ത​മാ​ന​മാ​യും 9.5 ശ​ത​മാ​നം പ​ലി​ശ എ​ട്ട് ശ​ത​മാ​ന​മാ​യും കു​റ​യ്ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 90 ശ​ത​മാ​നം വാ​യ്പ അ​നു​വ​ദി​ക്കും.

Related News