Loading ...

Home National

മഹാരാഷ്‌ട്രയും ഗുജറാത്തും ഇന്ധന നികുതി കുറച്ചു

മും​​​​​ബൈ-​​​​​ഗാ​​​​​ന്ധി​​​​​ന​​​​​ഗ​​​​​ർ: പെ​​​​​ട്രോ​​​​​ളി​​​​​നും ഡീ​​​​​സ​​​​​ലി​​​​​നും ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന മൂ​​​​​ല്യവ​​​​​ർ​​​​​ധി​​​​​ത നി​​​​​കു​​​​​തി (വാ​​​​​റ്റ്) മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​, ഗു​​​​​ജ​​​​​റാ​​​​​ത്ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കു​​​റ​​​ച്ചു. 
നി​​​കു​​​തി കു​​​റ​​​വ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ പെ​​​​​ട്രോ​​​​​ൾ ലി​​​​​റ്റ​​​​​റി​​​​​ന് ര​​​​​ണ്ടു രൂ​​​​​പ​​​​​യും ഡീ​​​​​സ​​​​​ൽ ലി​​​​​റ്റ​​​​​റി​​​​​ന് ഒ​​​​​രു രൂ​​​​​പ​​​​​യും കു​​​​​റ​​​​​യും. നി​​​​​കു​​​​​തി കു​​​​​റ​​​​​ച്ചു​​​​​തു​​​​​മൂ​​​​​ലം വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ 2,000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ കു​​​​​റ​​​​​വാ​​​​​ണ് പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര ധ​​​​​ന​​​​​മ​​​​​ന്ത്രി സു​​​​​ധീ​​​​​ർ മു​​​​​ൻ​​​​​ഗ​​​​​ന്തി​​​​​വാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. 



തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് അ​​​​​ടു​​​​​ത്ത ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ഇ​​​​​ന്ധ​​​​​ന​​​​​ത്തി​​​​​നേ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന വാ​​​​​റ്റി​​​​​ൽ നാ​​​​​ലു ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വ് വ​​​​​രു​​​​​ത്തി. കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം പെ​​​​​ട്രോ​​​​​ളി​​​​​നും ഡീ​​​​​സ​​​​​ലി​​​​​നും വാ​​​​​റ്റി​​​​​ൽ നാ​​​​​ലു ശ​​​​​ത​​​​​മാ​​​​​നം കു​​​​​റ​​​​​വ് ഗു​​​​​ജ​​​​​റാ​​​​​ത്ത് സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​രു​​​​​ത്തി​​​​​യ​​​​​താ​​​​​യി മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി വി​​​​​ജ​​​​​യ് രൂ​​​​​പാ​​​​​നി പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. ഇ​​​​​തോ​​​​​ടെ ഗു​​​​​ജ​​​​​റാ​​​​​ത്തി​​​​​ൽ പെ​​​​​ട്രോ​​​​​ൾ ലി​​​​​റ്റ​​​​​റി​​​​​ന് 2.93 രൂ​​​​​പ​​​​യും ഡീ​​​​​സ​​​​​ൽ ലി​​​​​റ്റ​​​​​റി​​​​​ന് 2.27 രൂ​​​​​പ​​​​​യും കു​​​​​റ​​​​​യും. 

Related News