Loading ...

Home National

പ്രഭാത നടത്തത്തിനിടെ ഝാര്‍ഖണ്ഡ്​ ജഡ്​ജിയുടെ മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന്​ ആവശ്യം

റാഞ്ചി: പ്രഭാത നടത്തത്തിനിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ല ജഡ്​ജി ഉത്തം ആനന്ദ്​ ജീപ്പ്​ ഇടിച്ച്‌​ കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടി നിയമലോകം. സി.സി.ടി.വി ദൃശ്യങ്ങള്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്​ ചുണ്ടിക്കാണിക്കുന്നതായും കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും​ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്​. വിഷയം ഇന്ന്​ സുപ്രീം കോടതിയിലും ചര്‍ച്ചയായി. അപകടത്തെ കുറിച്ച്‌​ ഝാര്‍ഖണ്ഡ്​ ഹൈകോടതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്വമേധയാ കേസെടുത്തതിനാല്‍ ഇൗ ഘട്ടത്തില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി ചീഫ്​ ജസ്റ്റിസ്​ എന്‍.വി രമണ പറഞ്ഞു.ധന്‍ബാദ്​ ജില്ല കോടതിക്ക്​ സമീപം രണ്‍ധീര്‍ വര്‍മ ചീക്കില്‍ വെച്ചാണ് ഉത്തം ആനന്ദ്​ വാഹനം ഇടിച്ച്‌​ മരിച്ചത്​. ധന്‍ബാദ്​ മജിസ്​ട്രേറ്റ് കോളനിക്ക്​ സമീപത്ത്​ വെച്ചാണ്​ ഉത്തം ആനന്ദിനെ വാഹനം ഇടിച്ച്‌​ തെറിപ്പിച്ചത്​. പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Related News