Loading ...

Home International

കലങ്ങിമറിഞ്ഞ്​ ടുണീഷ്യ; ജുഡീഷ്യല്‍ അധികാരങ്ങളും ഇനി പ്രസിഡന്‍റിന്​ സ്വന്തം, മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി


തൂണിസ്​: പ്രധാനമന്ത്രിയെ പുറത്താക്കിയും പാര്‍ലമെന്‍റ്​ പിരിച്ചുവിട്ടും രാജ്യത്ത്​ ഭരണം ഭദ്രമാക്കിയ തുണീഷ്യന്‍ പ്രസിഡന്‍റ്​ ഖൈസ്​ സഈദ്​ കൂടുതല്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ജുഡീഷ്യല്‍ അധികാരങ്ങളും തന്റെതു മാത്രമാക്കി ഉത്തരവിറക്കി. രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച ഖൈസ്​ തന്നെ എതിര്‍ക്കാന്‍ സാധ്യതയുളള മുതിര്‍ന്ന ഉദ്യോഗസ്​ഥരെയും കൂട്ടമായി പുറത്താക്കി.

മേഖലയില്‍ വ്യാപകമായ ഭരണമാറ്റത്തിന്​ തുടക്കമിട്ട അറബ്​ വസന്തത്തിന്​ തുടക്കം കുറിച്ച നാടാണ്​ അതി​െന്‍റ ഓര്‍മകള്‍​ ഒരു പതിറ്റാണ്ട്​ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കടുത്ത രാഷ്​ട്രീയ പ്രതിസന്ധിയിലേക്ക്​ കൂപ്പുകുത്തിയത്​. ജനാധിപത്യം അട്ടിമറിച്ച്‌​ ഏകാധിപത്യം നടപ്പാക്കാനുള്ള പ്രസിഡന്‍റിന്റെ ശ്രമങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ അന്നഹ്​ദ ശക്​തമായ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന്റെ  എല്ലാ വഴികളും അടച്ചാണ്​ പുതിയ നീക്കം. ഒരു മാസത്തേക്ക്​ പാര്‍ലമെന്‍റ്​ പിരിച്ചുവി​ട്ടെന്ന്​ ഉത്തരവിറക്കിയ ഖൈസ്​ സഈദി​െന്‍റ നടപടിക്ക്​ ഭരണഘടനയുടെ അംഗീകാരം നേടിയെടുക്കാനാവില്ല.

2010 അവസാനത്തില്‍ പ്രക്ഷോഭം ആരംഭിച്ച തുണീഷ്യ മാസങ്ങള്‍ക്കിടെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ പതിറ്റാണ്ടുകളുടെ ഏകാധിപത്യം അവസാനിപ്പിച്ച്‌​ ജനാധിപത്യത്തിലേക്ക്​ വന്നതാണ്​. കടുത്ത സാമ്ബത്തിക തകര്‍ച്ചയും രാഷ്​ട്രീയ അനിശ്​ചിതത്വവും ഇല്ലാതാക്കിയ രാഷ്​ട്രീയ മാറ്റം രാജ്യത്ത്​ പരിവര്‍ത്തനം സൃഷ്​ടിച്ചെങ്കിലും കോവിഡ്​ മഹാമാരിയില്‍ എല്ലാം തകരുകയായിരുന്നു. പുതിയ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ രാഷ്​ട്രീയ നേതൃത്വം പരാജയമാകുന്നതിനെതിരെ ജനം തെരുവിലിറങ്ങിയത്​ അവസരമായി കണ്ട​ പ്രസിഡന്‍റ്​ ഖൈസ്​ പ്രധാനമന്ത്രിയെ പുറത്താക്കി അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചതിനെതിരെയും അനുകൂലിച്ചും രാജ്യത്ത്​ വാദമുഖങ്ങള്‍ ശക്​തമാണ്​.


Related News