Loading ...

Home International

റോഹിങ്ക്യന്‍ ക്യാമ്പില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്നു കുട്ടികളടക്കം ആറുപേര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്ബില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക ദുരന്തത്തില്‍ ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്​. 5000 പേര്‍ ഭവനരഹിതരായി. നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്​.

കോക്​സ്​ ബസാര്‍ ജില്ലയിലെ അഭയാര്‍ഥി ക്യാമ്ബിലാണ്​ ഉരുള്‍പൊട്ടലു​ം വെള്ളപ്പൊക്കവും നാശം വിതച്ചത്​. ക്യാമ്ബിനു തൊട്ടരികെ ഉരുള്‍പൊട്ടിയാണ്​ കൂരകളില്‍ വെള്ളം കയറിയത്​. മുളയും പ്ലാസ്റ്റിക്കും കൊണ്ട്​ കെട്ടിയുണ്ടാക്കിയ വീടുകളാണ്​ ക്യാമ്ബിലുള്ളത്​. ഇവ തകര്‍ന്നാണ്​ 5000ത്തോളം പേര്‍ ഭവനരഹിതരായതെന്ന്​ ഐക്യരാഷ്​ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്‌​.സി.ആര്‍) അറിയിച്ചു.

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ക്യാമ്ബിനരികെ ഉണ്ടായ ഉരുള്‍പൊട്ടല്‍'zxതാമസിക്കുന്ന കൂര തകര്‍ന്നാണ്​ രണ്ടു കുട്ടികള്‍ മരിച്ചതെന്ന്​ 'സേവ്​ ദ ചില്‍ഡ്രന്‍' വക്​താവ്​ പറഞ്ഞു. 'വെള്ളം ഇരച്ചെത്തിയപ്പോള്‍ താമസിക്കുന്ന വീടുകളില്‍നിന്ന്​ ഒന്നുമെടുക്കാന്‍ കഴിയാതെ ആളുകള്‍ക്ക്​ ഓടിരക്ഷപ്പെടേണ്ടിവന്നു. ധരിച്ച വസ്​ത്രം മാത്രമേ ഇപ്പോള്‍ അവര്‍ക്കുള്ളൂ. അവര്‍ക്കിപ്പോള്‍ ഭക്ഷണവും വ്​സത്രവുമടക്കം അടിയന്തര സഹായങ്ങള്‍ ആവശ്യമുണ്ട്​' -റോഹിങ്ക്യ വുമണ്‍ ഡെവലപ്​മെന്‍റ്​ ഫോറം സ്​ഥാപക യാസ്​മിന്‍ അറ പറഞ്ഞു.

നാശനഷ്​ടം കണക്കാക്കാനും കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും റോഹിങ്ക്യ വളണ്ടിയര്‍മാര്‍ ഉള്‍പെടെ അടിയന്തര സംഘങ്ങളുടെ സേവനം തേടിയതായി യു.എന്‍.എച്ച്‌​.സി.ആര്‍ അറിയിച്ചു. കോക്​സ്​ ബസാര്‍ ജില്ലയിലെ കുതുപലോങ്​, നയപാര എന്നിവിടങ്ങളിലെ ക്യാമ്ബുകളിലായി ഏഴു ലക്ഷ​ത്തിലധികം റോഹിങ്ക്യന്‍ വംശജര്‍ താമസിക്കുന്നുണ്ടെന്നാണ്​ കണക്ക്​. ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണിവിടം. മഴ കനക്കു​േമ്ബാള്‍ ഓരോ വര്‍ഷവും ഇവര്‍ക്ക്​ മുന്നിയിപ്പുകള്‍ നല്‍കുമെങ്കിലും മാറിത്താമസിക്കാന്‍ മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ ഏതു ദുരന്തങ്ങള്‍ക്കിടയിലും ഇവിടെ തുടരാന്‍ നിര്‍ബന്ധിതരാകുന്നു.



Related News