Loading ...

Home International

വീണ്ടും അര്‍മേനിയ- അസര്‍ബൈജാന്‍ സംഘര്‍ഷം ; സൈന്യങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി

ബാക്കു : ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും അര്‍മേനിയ- അസര്‍ബൈജാന്‍ സംഘര്‍ഷം. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് അര്‍മേനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയമാണ് വീണ്ടും സംഘര്‍ഷമുണ്ടായ വിവരം അറിയിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ രണ്ട് അര്‍മേനിയന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെ അസര്‍ബൈജാന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനാണ് അസര്‍ബൈജാന്റെ ശ്രമമെന്നും അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം അര്‍മേനിയയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിച്ച്‌ അസര്‍ബൈജാന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. അനാവശ്യമായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് അര്‍മേനിയ അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അസര്‍ബൈജാന്‍ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി മേഖലയായ നാഗൊര്‍നോ- കരാബക്കിന് വേണ്ടിയുള്ള പോരാട്ടമാണ് കാല്‍നൂറ്റാണ്ടായി തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 1,119 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Related News