Loading ...

Home Kerala

പത്താംക്ലാസ്, പ്ലസ്ടു തുല്യപരീക്ഷ: 2022 ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (NIOS) 2022 ഏപ്രില്‍ ബാച്ചിലേക്ക് പരീക്ഷ എഴുതുന്നതിനു അപേക്ഷ ക്ഷണിച്ചു.

പ്രോഗ്രാമുകള്‍

രണ്ട് വ്യത്യസ്തതലത്തിലുള്ള കോഴ്സുകള്‍ ആണ് NIOS നല്‍കുന്നത്. രണ്ട് പ്രോഗ്രാമുകള്‍ക്കും ഉയര്‍ന്ന പ്രായപരിധി ഇല്ല.

    സെക്കണ്ടറി അഥവാ പത്താംക്ലാസ് തുല്യം.
    സീനിയര്‍ സെക്കണ്ടറി അഥവാ 12ാം ക്ലാസ് തുല്യം.

യോഗ്യത

    സെക്കണ്ടറി അഥവാ പത്താംക്ലാസ് തുല്യപരീക്ഷയ്ക്ക്, 14 വയസ്സ് പൂര്‍ത്തിയാക്കിയ എട്ടാംക്ലാസ് പാസ്സായവര്‍ക്കും, 14 വയസ്സ് പൂര്‍ത്തിയാക്കി തുടര്‍ന്ന് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം.
    സീനിയര്‍ സെക്കണ്ടറി അഥവാ 12ാം ക്ലാസ് തുല്യ പരീക്ഷയ്ക്ക് 15 വയസ്സ് പൂര്‍ത്തിയാക്കിയ പത്താംക്ലാസ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം.

എല്ലാ പ്രോഗ്രാമുകള്‍ക്കും രണ്ട് ഭാഷാപഠനം ഉള്‍പ്പെടെ അഞ്ചുവിഷയങ്ങളാണ് പഠിക്കേണ്ടത്. പഠിതാക്കളുടെ താത്പര്യമനുസരിച്ച്‌ വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. പഠനം പാതിവഴിയില്‍ നഷ്ടപ്പെട്ടവര്‍ക്കും കുറഞ്ഞ കാലാവധിയില്‍ പഠനം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രോഗ്രാമുകള്‍ക്ക് ചേരാവുന്നതാണ്. NIOS സര്‍ട്ടിഫിക്കറ്റ് PSC / UPSC തുടങ്ങിയ പരീക്ഷകള്‍ക്കും ഉപരിപഠനത്തിനും യോഗ്യമാണ്. ജൂലൈ 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. പിഴയോട് കൂടി ഓഗസ്റ്റ് 31 വരെയും അപേക്ഷിക്കാം.





Related News