Loading ...

Home National

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം; നാല് മരണം, 30ലേറെ പേരെ കാണാതായി

കിഷ്‌വാര്‍: ജമ്മു കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. കിഷ്‌വാറിലെ ഹൊന്‍സാറിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. 30 മുതല്‍ 40 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. 8-9 വീടുകള്‍ തകര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി എസ്ഡിആര്‍എഫും സൈന്യവും തിരച്ചില്‍ തുടരുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗുല്‍ബര്‍ഗ് മേഖലയില്‍ മേഘവിസ്‌ഫോടനമുണ്ടായത്. ഏതാനും ദിവസങ്ങളായി ജമ്മു മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ജൂലായ് അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലാശയങ്ങളുടെ സമീപം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

Related News