Loading ...

Home Gulf

എംജിഒസിഎസ്എം യുഎഇ സോണൽ കോണ്‍ഫറൻസ് 13 ന്

ദുബായ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനം യുഎഇ സോണൽ കോണ്‍ഫറൻസ് ഒക്ടോബർ 13 ന് (വെള്ളി) ദുബായ് സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.

"ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസും ഏൽപ്പിച്ചു കൊടുപ്പിൻ' എന്നതാണ് മുഖ്യ ചിന്താ വിഷയം.

പ്രസിഡന്‍റ് ഡോ. സഖറിയാസ് മാർ അപ്രേം, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, മാധ്യമ പ്രവർത്തകൻ വിനു വി. ജോണ്‍ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കു നേതൃത്വം നൽകും.

ഉച്ചകഴിഞ്ഞു മൂന്നിന് യുഎഇ ലെ ഏഴ് ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80ൽ പരം എംജിഒസിഎസ്എം അംഗങ്ങളായ ഗായകർ ചേർന്ന് ആലപിക്കുന്ന ഓർത്തോദുക്സോ’ എന്ന സംഗീത വിരുന്നും അരങ്ങേറും. സാം തോമസാണ് സംവിധായകൻ.

വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ യുഎഇ സോണൽ കമ്മിറ്റി സംഘടിപ്പിച്ച വിവിധ കലാ മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. വിവിധ ഇടവകകളിൽ നിന്നായി 350 ഓളം പ്രതിനിധികൾ സമ്മേളനത്തിന് എത്തിചേരുമെന്ന് സോണൽ പ്രസിഡന്‍റ് ഫാ. സജു തോമസ്, സെക്രട്ടറി സോളമൻ തോമസ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 0503658232.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

Related News