Loading ...

Home International

പാക്കിസ്ഥാൻ ഭീകരരെ രാജ്യത്തേയ്ക്ക് അയയ്ക്കുന്നു ഗുരുതര ആരോപണവുമായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍ : അഫ്ഗാന്‍ സര്‍ക്കാരിനെതിരെ താലിബാന് എല്ലാവിധ പിന്തുണയും നല്കുന്നത് പാകിസ്ഥാനാണെന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മൊഹീബ്. എല്ലാ വര്‍ഷവും പാകിസ്ഥാനില്‍ നിന്നും 10000 ത്തോളം ഭീകരരാണ് രാജ്യത്തേയ്ക്ക് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തവണയും താലിബാനെ പരാജയപ്പെടുത്തുമ്ബോള്‍ കൂടുതല്‍ തീവ്രവാദികളെ പാകിസ്ഥാന്‍ രാജ്യത്തേയ്ക്ക് അയയ്ക്കുന്നു. താലിബാന് ഏറ്റവും സുരക്ഷിതമായ താവളമാണ് പാകിസ്ഥാനെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മദ്രസകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് പാകിസ്ഥാന്‍ അയയ്ക്കുന്നതെന്നും ഹംദുള്ള അറിയിച്ചു. ഇതിന് സഹായങ്ങള്‍ എത്തുന്നത് പാകിസ്താനില്‍ നിന്നാണ്. താലിബാന് വേണ്ട സാമ്ബത്തിക സഹാങ്ങളും മറ്റും ഒരുക്കുന്നത് പാകിസ്താനാണെന്നും പരിക്കേറ്റ ഭീകരര്‍ക്ക് അവിടുത്തെ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ടെന്നും ഹംദുള്ള പറഞ്ഞു. നിലവില്‍ അയച്ചിട്ടുള്ള 10000 ത്തിന് പുറമേ ഈ വര്‍ഷം 15000 ഭീകരരെ കൂടി പാകിസ്ഥാന്‍ താലിബാന് നല്‍കാന്‍ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യവിവരമെന്ന് ഹംദുള്ള കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍ സൈനിക മേധാവിയുടെ ഇന്ത്യ സന്ദര്‍ശനം മാറ്റിവച്ചുയ അഫ്ഗാനില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുന്നതിനിടെ അഫ്ഗാന്‍ സൈനിക മേധാവി ജനറല്‍ വാലി മുഹമ്മദ് അഹമ്മദ്സായി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി.അമേരിക്കയുടെ സൈനികപിന്മാറ്റം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പാക് അതിര്‍ത്തി പ്രദേശങ്ങളിലെ ജില്ലകള്‍ താലിബാന്‍ പിടിച്ചെടുത്തത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഇതോടെ മുഖ്യ സൈനിക മേധാവി രാജ്യത്ത് നിന്ന് വിട്ടു നില്ക്കുന്നത് രാജ്യത്ത് നിലവിലെ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നതിനാലാണ് യാത്ര മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.

Related News