Loading ...

Home National

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍ വേണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യുഡല്‍ഹി: എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സഹമ്രന്തി നിത്യാനന്ദ റായ് ആണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. പോലീസ് സ്‌റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീം കേടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശമെന്നും ആഭ്യന്തര മന്ത്രാലയം എഴുതി നല്‍കിയ മറുപടിയില്‍ പറയുന്നു. സിസിടിവികള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനായി ഒരു മാസത്തിനുള്ളില്‍ ബജറ്റ് വിഹിതം നീക്കിവയ്ക്കണമെന്നും ആറു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഏപ്രില്‍ ആറിന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു. കേസില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പോലീസും ക്രമസമാധാനവും സംസ്ഥാന വിഷയമായതിനാല്‍ പോലീസ് സേനയുടെ നവീകരണത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള സഹായം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുക.

Related News