Loading ...

Home USA

കൊവിഡ് വ്യാപനം;യാത്രാവിലക്കുകള്‍ തുടരുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ യാത്രാവിലക്കുകള്‍ തുടരുമെന്ന് അമേരിക്ക. ഉയര്‍ന്ന തോതില്‍ പകരാവുന്ന ഡെല്‍റ്റ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാലും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയാത്തതുമാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്പ്, ബ്രിട്ടന്‍, ചൈന, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷത്തിലേറെയായി അമേരിക്ക രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ബ്രസീല്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ടൂറിസം ആശ്രിത രാജ്യങ്ങളായ ഗ്രീസ്, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മരുന്ന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രവേശനം നല്‍കുന്നത്. അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കാന്‍ സഖ്യരാജ്യങ്ങളും വിമാനക്കമ്ബനികളും പ്രസിഡന്റ് ജോ ബൈഡന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

Related News