Loading ...

Home Kerala

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന; ത​ട്ടി​പ്പ് രേ​ഖ​ക​ള്‍​ക്ക് പ്ര​ത്യേ​ക ലോ​ക്ക​ര്‍

തൃ​ശൂ​ര്‍: കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളു​ടെ​യും വാ​യ്പ​ക​ളു​ടെ​യും രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ലോ​ക്ക​ര്‍ സം​വി​ധാ​നം ബാ​ങ്കി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി. അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളെ​ല്ലാം ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

അ​തി​നി​ടെ ബാ​ങ്കി​ലെ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച സി​പി​എ​മ്മി​ല്‍ കൂ​ട്ട​ന​ട​പ​ടി​യു​ണ്ടാ​യി. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ല്ലാ​സ് ക​ള​ക്കാ​ട്, കെ.​ആ​ര്‍.വി​ജ​യ എ​ന്നി​വ​രെ ഏ​രി​യാ ക​മ്മി​റ്റി​യി​ലേ​ക്കു ത​രം​താ​ഴ്ത്തി. മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കൂ​ടി​യാ​യ മു​തി​ര്‍​ന്ന നേ​താ​വ് സി.​കെ. ച​ന്ദ്ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. പ്ര​തി​ക​ളെ​യും മു​ന്‍ ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റി​നെ​യും പു​റ​ത്താ​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യാ സെ​ക്ര​ട്ട​റി​യെ​യും നീ​ക്കി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബേ​ബി ജോ​ണി​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്, ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ളി​ലാ​ണ് തീ​രു​മാ​നം.

Related News