Loading ...

Home International

ഇറാഖിലെ യുദ്ധ ദൗത്യം അവസാനിപ്പിച്ച്‌ അമേരിക്ക ; കരാറില്‍ ബൈഡനും കഥിമിയും ഒപ്പുവെച്ചു

വാഷിംഗ്ടണ്‍:  ഇറാഖിലെ യുദ്ധ ദൗത്യം അവസാനിപ്പിച്ച്‌ യുഎസ്. ഇത് സംബന്ധിച്ച്‌ ഔദ്യോഗീകമായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഓവല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ യു à´Žà´¸ പ്രസിഡന്റ് ജൊ ബൈഡനും ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ കഥിമിയും കരാറില്‍ ഒപ്പുവെച്ചു. 2021 അവസാനത്തോടുകൂടി ഇറാഖിലെ യുഎസ് യുദ്ധ ദൗത്യം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ഉറപ്പുവരുത്തുന്നതാണ് കരാര്‍.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുഎസ് ഇറാഖിലെ യുദ്ധദൗത്യം തുടങ്ങുന്നത്. അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഓഗസ്റ്റ് അവസാനത്തോടെ യുഎസ് യുദ്ധ ദൗത്യം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ബിഡെന്റെ തീരുമാനം. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യൂ ബുഷാണ് അഫ്‌ഗാനിസ്ഥാനിലേയ്ക്കും ഇറാഖിലേക്കും യുഎസ് സേനയെ അയച്ചത്. ഇതാദ്യമായാണ് യുഎസ് പ്രസിഡന്റ് ജൊ ബിഡെനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കഥിമിയും മുഖാമുഖം കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമാണ് കൂടിക്കാഴ്ച. ദാഇഷിനെ കൈകാര്യം ചെയ്യുക, യുഎസിന്റെ സേവനം ലഭ്യമാക്കുക, ഇറാഖി സൈനികര്‍ക്ക് പരിശീലനം നല്‍കുക, അവരെ സഹായിക്കുക എന്നിവയൊക്കെയായിരുന്നു അന്ന് ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ ഇനി ഞങ്ങളില്ല. ഈ വര്‍ഷം അവസാനത്തോടെ ഞങ്ങള്‍ പടിയിറങ്ങും- ബിഡെന്‍ പറഞ്ഞു. കഥിമിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഇറാഖില്‍ 2500 ഓളം യുഎസ് സൈനീകരാണുള്ളത്. ഇറാഖി സൈന്യത്തിന് വേണ്ട പരിശീലനങ്ങളും മറ്റുമാണ് യുഎസ് ഇപ്പോള്‍ ചെയ്തുവരുന്നത്. 2003 ലാണ് യുഎസ് ഇറാഖില്‍ അധിനിവേശം ആരംഭിക്കുന്നത്. അന്നത്തെ ഇറാഖി പ്രസിഡന്റ് ആയിരുന്ന സദ്ദാം ഹുസൈന്‍ ഇറാഖില്‍ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നീട് രാജ്യവും സ്ഥാനവും നഷ്ടമായ സദ്ദാമിനെ യുഎസ് തൂക്കിലേറ്റുകയായിരുന്നു.

Related News