Loading ...

Home International

ഡെ​ല്‍​റ്റ വ​ക​ഭേ​ദം ലോ​ക​മാ​കെ പ​ട​രു​ന്നു ; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: കൊ​റോ​ണ വൈ​റ​സി​ന്‍റെ ഡെ​ല്‍​റ്റ വ​ക​ഭേ​ദം ലോ​ക​ത്താ​ക​മാ​നം അ​തി​വേ​ഗം പ​ട​രു​ന്നു. 124 മേ​ഖ​ല​ക​ളി​ല്‍ പ​ട​ര്‍​ന്നു ക​ഴി​ഞ്ഞ​താ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ക ഈ ​വ​ക​ഭേ​ദം കാ​ര​ണ​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.​യൂ​റോ​പ്പി​ലും പ​ശ്ചി​മ പ​സ​ഫി​ക് മേ​ഖ​ല​യി​ലു​മാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദം ഇ​പ്പോ​ള്‍ കൂ​ടു​ത​ലാ​യി പ​ട​ര്‍​ന്നി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, ഡെ​ല്‍​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യാ​ന്‍ ഉൗ​ര്‍​ജി​ത ശ്ര​മം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും യൂ​റോ​പ്യ​ന്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സീ​സ് പ്രി​വ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് ക​ണ്‍​ട്രോ​ളും (ഇ​സി​ഡി​സി).​ആ​വ​ശ്യ​പ്പെ​ട്ടു. യൂ​റോ​പ്യ​ന്‍ മേ​ഖ​ല​യി​ല്‍ കോ​വി​ഡി​ന്‍റെ ഡെ​ല്‍​റ്റാ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ഹ്വാ​നം.

ജൂ​ണ്‍ 12 മു​ത​ല്‍ ജൂ​ലൈ 11 വ​രെ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​റോ​പ്പി​ലെമ്പാ​ടും ഡെ​ല്‍​റ്റാ വ​ക​ഭേ​ദം അ​തി​വേ​ഗം വ്യാ​പി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​സി​ഡി​സി​യും വ്യ​ക്ത​മാ​ക്കി. പ​ന്ത്ര​ണ്ടി​നും പ​തി​നേ​ഴി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് മോ​ഡേ​ണ വാ​ക്സി​ന്‍ ഉ​പ​യോ​ഗം യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍​സ് ഏ​ജ​ന്‍​സി ശി​പാ​ര്‍​ശ ചെ​യ്തു. പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ആ​ദ്യ​മാ​യാ​ണ് മോ​ഡേ​ണ കോ​വി​ഡ് വാ​ക്സി​ന്‍ അം​ഗീ​ക​രി​ക്കു​ന്ന​ത്. നൂ​റ് മി​ല്യ​ണി​ല്‍ പ​രം ഡോ​സ് മോ​ഡേ​ണ വാ​ക്സി​ന്‍ ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Related News