Loading ...

Home International

ക്വാറന്‍റീനില്ലാതെ സെംപ്​റ്റംബര്‍ മുതല്‍ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി സിംഗപ്പൂർ

സിംഗപ്പൂര്‍: കോവിഡ്​ ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സിംഗപ്പൂര്‍. സെപ്​റ്റംബര്‍ മുതല്‍ ക്വാറന്‍റീന്‍ മാനദണ്ഡങ്ങളില്ലാതെ യാത്രക്കാരെ രാജ്യത്തേക്ക്​ അനുവദിക്കും. ഒരു വര്‍ഷത്തോളമായി കര്‍ശന നിയന്ത്രണങ്ങളുടെ പിടിയിലായിരുന്നു രാജ്യം. ആദ്യമായാണ്​ കൂടുതല്‍ ഇളവു​കളോടെ അതിര്‍ത്തികള്‍ മറ്റു രാജ്യങ്ങള്‍ക്കായി സിംഗപ്പൂര്‍ തുറന്നു നല്‍കുന്നത്​.സെപ്​റ്റംബറോടെ രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കാ​നാക​ുമെന്നാണ്​ പ്രതീക്ഷയെന്ന്​ ധനകാര്യ മന്ത്രി ​േലാറന്‍സ്​ വോങ്​ പാര്‍ലമെന്‍റില്‍ അറിയിച്ചു. വാക്​സിനെടുത്തവരുടെ നിരക്ക്​ ഉയരുന്നതോടെ രാജ്യത്ത്​ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ വലിയ പരിപാടികളില്‍ പ​ങ്കെടുക്കാന്‍ അവസരം നല്‍കും.

Related News