Loading ...

Home National

മഹാരാഷ്ട്രയില്‍ മഴ തുടരുന്നു; നൂറുപേരെ കാണാതായി

മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. മരണസംഖ്യ 113 ആയി. കോലാപൂര്‍, സത്ര, സംഗ്ലി ജില്ലകളില്‍ പ്രളയം രൂക്ഷമായി തുടരുകയാണ്. പ്രളയബാധിതമായ 6 ജില്ലകളില്‍ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ചെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ നിന്ന് 90 പേരുടെ മൃതദേഹം ലഭിച്ചെന്ന് എന്‍.ഡി.ആര്‍.എഫ് സംഘം വ്യക്തമാക്കി.മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 113 പേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 100 പേരെ ഇനിയും കണ്ടെത്താനുണ്ട്. 50 പേര്‍ക്ക് പരിക്ക് പറ്റി.

Related News