Loading ...

Home National

സ്വാതന്ത്ര്യ ദിനത്തില്‍ ബി.ജെ.പി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന്​ കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രക്ഷോഭം ശക്​തമാക്കുമെന്ന്​ പ്രഖ്യാപിച്ചു. കര്‍ഷക  യൂണിയനുകള്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ബി.ജെ.പിക്ക് മുന്നറിയിപ്പും നല്‍കി. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളേയും മന്ത്രിമാരെയും അനുവദിക്കില്ലെന്നാണ്​ കര്‍ഷകര്‍ പറയുന്നത്​. കൂടാതെ ഹരിയാനയിലുടനീളം വന്‍ പ്രതിഷേധവും സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ലെ പ്രക്ഷോഭം ആസൂത്രണം ചെയ്യാന്‍ യോഗം ചേരാനും കര്‍ഷക യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്​.

ഹരിയാനയില്‍ ട്രാക്​ടര്‍ പരേഡ് നടത്തുമെന്നും ബിജെപി നേതാക്കള്‍ക്ക് കരിങ്കോടി കാണിക്കുമെന്നും കര്‍ഷക നേതാവ്​ ടൈംസ് നൗ റിപ്പോര്‍ട്ടറോട്​ പറഞ്ഞു. 'അവര്‍ ഈ കൊടി അര്‍ഹിക്കുന്നില്ല'-അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ വന്‍ പ്രതിഷേധമാണ്​ രാജ്യത്ത്​ സംഘടിപ്പിക്കപ്പെട്ടത്​. കര്‍ഷകരുടെ പ്രതിഷേധത്തിനിടെ നിരവധി പേര്‍ പോലീസുമായി ഏറ്റുമുട്ടിയിരുന്നു. ചിലര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുകയും അവിടെ പതാക ഉയര്‍ത്തുകയും ചെയ്​തു.

സ്വാതന്ത്ര്യ ദിനത്തില്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരെ അനുവദിച്ചിട്ടുണ്ട്​. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) യില്‍ നിന്ന്​ 200 പേര്‍ക്കാണ്​ പ്രതിഷേധിക്കാന്‍ അനുമതിയുള്ളത്​. കര്‍ഷക പ്രതിഷേധത്തി​െന്‍റ പശ്ചാത്തലത്തില്‍ തിങ്കളാഴ്​ച ആരംഭിച്ച പാര്‍ലമെന്‍റിന്റെ മണ്‍സൂണ്‍ സെഷനില്‍ ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ്​ ഏര്‍പ്പെടുത്തിയിട്ടുള്ളത്​. സിങ്കു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ ഡല്‍ഹി അതിര്‍ത്തികള്‍ ഉള്‍പ്പെടെ പൊലീസ്​ ബന്തവസ്സിലാണ്​.

Related News