Loading ...

Home Kerala

അതിതീവ്ര മേഖലകളില്‍ പ്രവേശനം ഒരു വഴിയിലൂടെ മാത്രം, ഇന്നു മുതല്‍ കേരളത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വ​ര്‍ധിച്ച സാഹചര്യത്തില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് മേഖലകളില്‍ ഒരു വഴിയിലൂടെ മാത്രമേ യാത്ര അനുവദിക്കു. എ, ബി, സി, ഡി മേഖലകളിലെ നിയന്ത്രണങ്ങളും ഇളവുകളും അതേപടി തുടരും. എ,ബി വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കും. സി വിഭാഗത്തില്‍ നാലിലൊന്നു ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകു. ഡി വിഭാഗത്തില്‍ പെട്രോളിങ്, സി വിഭാഗത്തില്‍ വാഹന പരിശോധന എന്നിവ കര്‍ശനമാക്കും. മൈക്രോ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതിന് സെക്ടരല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട്. കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഒരാഴ്ച്ചക്കിടെയുണ്ടായത് രണ്ട് ശതമാനത്തോളം വര്‍ധനവാണ്. കഴിഞ്ഞയാഴ്ച്ചയിലെ 10.4 ശരാശരിയില്‍ നിന്നാണ് 12 ശതമാനത്തിലേക്ക് കടന്നത്. ജൂണ്‍ ആദ്യ ആഴ്ചയ്യക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ ഏറ്റവും വലിയ വര്‍ധനവാണിത്. മൊത്തം കേസുകളില്‍ പ്രതിവാരം 14 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ടായതായും, വരും ആഴ്ച്ചകളില്‍ ഉടനെ കേസുകള്‍ കൂടുന്നതില്‍ ഇത് പ്രതിഫലിക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related News