Loading ...

Home Kerala

പീച്ചി ഡാം തുറക്കാന്‍ സാധ്യത; ആദ്യ മുന്നറിയിപ്പ് നല്‍കി

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ ഇന്ന് രാവിലെ ജലവിതാനം 76.44 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 10ന് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. റിസര്‍വോയറിലേക്ക് വരുന്ന ജലവിതാനം കണക്കിലെടുത്ത് ചൊവ്വാഴ്ച രാവിലെ എട്ടിന് അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുക.

Related News