Loading ...

Home International

താലിബാനില്‍ നിന്ന് രക്ഷതേടി കാണ്ഡഹാറില്‍ നിന്ന് മാത്രം പാലായനം ചെയ്തത് 22,000 ത്തോളം അഫ്ഗാന്‍ കുടുംബങ്ങള്‍

കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം. മുന്‍ താലിബാന്‍ കോട്ടയായിരുന്ന കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ് സുരക്ഷിത താവളം തേടി പാലായനം ചെയ്തതെന്ന് ഞായറാഴ്ച അധികൃതര്‍ പറഞ്ഞു.

യുഎസ് സേന അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരണകുടത്തിനെതിരെ പോരാട്ടം ശക്തമാക്കിയത്.

താലിബാന്‍ നിരവധി ജില്ലകളും അതിര്‍ത്തി പ്രദേശങ്ങള്‍, നിരവധി പ്രവിശ്യ തലസ്ഥാനങ്ങള്‍ എന്നിവ പിടിച്ചെടുത്തു. കാണ്ഡഹാറില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ് പാലയാനം ചെയ്ത്. കാണ്ഡഹാര്‍ നഗരത്തില്‍ താലിബാന്‍ അതിശക്തമായ അക്രമണം ആണ് നടത്തുന്നതെന്നാണ് വിവരം. അതേസമയം വീട് ഉപേക്ഷിച്ച്‌ പോകുന്നവരുടെ വീടുകള്‍ താലിബാന്‍ ഏറ്റെടുക്കുന്നതായാണ് വിവരം.

650,000 ത്തോളം ജനസംഖ്യയാണ് കാണ്ഡഹാറിലേത്. കാബൂളിന് ശേഷം അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമാണ് കാണ്ഡഹാര്‍. 1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാന്‍ ഭരിച്ച താലിബാന്‍ ഭരണത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു തെക്കന്‍ പ്രവിശ്യയിലെ കാണ്ഡഹാര്‍

Related News