Loading ...

Home cinema

തെന്നിന്ത്യന്‍ നടി ജയന്തി വിടവാങ്ങി

ബാംഗ്ലൂര്‍: മുതിര്‍ന്ന തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഇന്ന് രാവിലെ ബാഗ്ലൂരില്‍ ആയിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. 1963ല്‍ 'ജീനു ഗൂഡു' എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച ജയന്തി തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 500-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ്. എന്‍.ടി രാമറാവു, എം.ജി രാമചന്ദ്ര, രാജ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായാ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പെദാരായുഡു, സ്വാതി കിരണം, കോഡമ സിംഹാം, ജസ്റ്റിസ് ചൗധരി, കോണ്ടവീതി സിംഹാം ബ്യൂറട്ട് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് ജയന്തി. മലയാളത്തില്‍ ആറ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related News