Loading ...

Home International

യു​.കെയില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; 16 പേര്‍ക്ക്​ രോഗം

ലണ്ടന്‍: യു​.കെയില്‍ പടര്‍ന്നുപിടിച്ച്‌​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം. 16 പേര്‍ക്കാണ്​ ഇതുവരെ പുതിയ വകഭേദം സ്​ഥിരീകരിച്ചിരിക്കുന്നത്​. ബി.1.621 എന്നാണ്​ പുതിയ വ​കഭേദത്തിന്​ പേരിട്ടിരിക്കുന്നത്​. ഇതിനെക്കുറിച്ച്‌​ കൂട​ുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിവരുമെന്നും പബ്ലിക്​ ഹെല്‍ത്ത്​ ഇംഗ്ലണ്ട്​ പറഞ്ഞു.
പുതിയ വകഭേദത്തിന്​ വാക്​സിന്‍ ഫലപ്രദമാകുമോയെന്ന കാര്യം പരിശോധിച്ചുവരികയാണ്​ അധികൃതര്‍. ഇത്​ എത്രമാത്രം അപകടകരമാ​കുമെന്നോ, വ്യാപന ശേഷിയെക്കുറിച്ചോ​ ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയില്‍ ആദ്യമായാണ്​ ബി.1.621 വകഭേദം സ്​ഥിരീകരിക്കുന്നതെങ്കിലും ലോകത്ത്​ ആദ്യമായല്ല ഇത്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.​ ​ജനുവരിയില്‍ കൊളംബിയയില്‍ ഈ വകഭേദം കണ്ടെത്തിയിരുന്നു. 'വിദേശയാത്രകളുമായാണ്​ മിക്ക കേസുകളും ബന്ധപ്പെട്ടിരിക്കുന്നത്​. ഈ വകഭേദത്തിന്‍റെ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല' - ഇന്‍ഡിപെന്‍ഡന്‍റ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ആഴ്ചകളായി യു.കെയില്‍ കോവിഡ്​ വ്യാപനം വളരെ വേഗത്തിലായിരുന്നു. കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദമാണ്​ ഇവിടെ പടരുന്നത്​.

Related News